Monday, August 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

1113 കോടി രൂപയുടെ നാല് മെഗാ പദ്ധതികള്‍ക്ക് അംഗീകാരം: മന്ത്രി ഡോ. തോമസ് ഐസക്ക്‌

by Punnyabhumi Desk
Aug 31, 2017, 06:12 pm IST
in കേരളം

തിരുവനന്തപുരം: കിഫ്ബിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1113.3 കോടി രൂപയുടെ നാല് മെഗാ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയ 1498.97 കോടി രൂപയുടെ പദ്ധതികളും ബോര്‍ഡ് യോഗം സാധൂകരിച്ചു.

കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് 823 കോടി രൂപ നല്‍കും. കെ. എസ്. ഇ.ബിയുടെ പോസ്റ്റുകള്‍ വഴി കേരളത്തിലെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുന്നതാണ് പദ്ധതി. പ്രാദേശികമായി കേബിള്‍ ടി. വി നെറ്റ്‌വര്‍ക്കിലൂടെയും കണക്ഷന്‍ നല്‍കും. ശബരിമല വികസനത്തിന് 141.75 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. പമ്പ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, നിലയ്ക്കല്‍, റാന്നി എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സംവിധാനം, നിലയ്ക്കല്‍, എരുമേലി, പമ്പാവാലി, കീഴില്ലം എന്നിവിടങ്ങളില്‍ താമസസൗകര്യത്തോടെയുള്ള ആധുനിക ഇടത്താവളങ്ങള്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

ആനയടി കൂടല്‍ റോഡിന് 109 കോടി രൂപയും മുഴുപ്പിലങ്ങാട് ബീച്ച് റിസോര്‍ട്ട് വികസനത്തിന് 39.42 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ 13 പദ്ധതികള്‍ക്ക് 378 കോടി രൂപയും പൊതുമരാമത്തിലെ 43 പദ്ധതികള്‍ക്കായി 1002 കോടിയും കായികരംഗത്തെ എട്ട് പദ്ധതികള്‍ക്ക് 117 കോടി രൂപയും അനുവദിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. ഇതില്‍ വൈറ്റില ഫ്‌ളൈഓവറിന് 86 കോടിയും കുണ്ടന്നൂര്‍ ഫ്‌ളൈഓവറിന് 82 കോടി രൂപയും നല്‍കും. ഇതുവരെ മൊത്തം 8888 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതിയായിട്ടുണ്ട്. എന്‍. ആര്‍. ഐ ചിട്ടി ചെറിയ രീതിയില്‍ ഒക്‌ടോബറില്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഇന്ത്യയിലെ വിവിധ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ സ്വീകരിച്ച നടപടി പരിശോധിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies