തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജന്‍സിയായ അഡാക്കിന്റെ നിയന്ത്രണത്തിലുള്ള നെയ്യാര്‍ഡാം അക്വേറിയം വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍പ്പെട്ട ശുദ്ധജല അലങ്കാരമത്സ്യങ്ങള്‍ കൊണ്ട് കൂടുതല്‍ ആകര്‍ഷകമാക്കിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
അപൂര്‍വ്വയിനം മത്സ്യമായ എലിഫന്റ് നോസ് ഇപ്രാവശ്യത്തെ ആകര്‍ഷണമാണ്. കൂടാതെ ചാരുതയാര്‍ന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള മത്സ്യങ്ങളായ ബ്ലൂമോര്‍ഫ്, അലിഗേറ്റര്‍ഗാര്‍, ജയന്റ് ഗൗരാമി, പാരറ്റ്, ഷാര്‍ക്ക്, മിസ് കേരള, ഓസ്‌കാര്‍, ഫ്‌ളവര്‍ഹോണ്‍, ക്യാറ്റ് ഫിഷ് തുടങ്ങിയ അലങ്കാര മത്സ്യങ്ങളും ഓണം വാരാഘോഷത്തോടനുബന്ധിച്ച് പ്രദര്‍ശനത്തിലുണ്ട്.
Discussion about this post