ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദളിത് പെണ്‍കുട്ടി അനിത ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ചെന്നൈ സന്ദര്‍ശനം റദ്ദാക്കി. ദേശീയ ഹരിത ട്രൈബ്യുണലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയില്‍ എത്താനിരുന്നതായിരുന്നു ഹര്‍ഷ വര്‍ധന്‍.
പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്. പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കണമെന്നും തമിഴ്‌നാട്ടില്‍ പ്ലസ് ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അനിതയുടെ ഹര്‍ജി കോടതി സുപ്രീം കോടതി തള്ളി. ഇതിനുശേഷമാണ് അനിത ജീവനൊടുക്കുന്നത്.
Discussion about this post