തിരുവനന്തപുരം: ആക്കുളം ടൂറിസം വില്ലേജില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ആക്കുളത്തെ ആറ് മാസത്തിനകം മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തോടുചേര്‍ന്ന് കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വളര്‍ന്നുവരേണ്ടതുണ്ട്. നഗരത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ഫണ്ട് ഇതിനായി ലഭ്യമാക്കാന്‍ കഴിയും. മാലിന്യ മുക്തമാക്കി ആക്കുളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഈ വര്‍ഷം ഓണാഘോഷത്തിന്റെ ഭാഗമായി ആകര്‍ഷകമായ ഇടമായി ആക്കുളം മാറുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം.സി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. ഉഷ ടൈറ്റസ്, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, നഗരസഭാ കൗണ്‍സിലര്‍ വി.ആര്‍. സിനി, ഡി.റ്റി.പി.സി സെക്രട്ടറി പ്രശാന്ത് റ്റി.വി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post