തിരുവനന്തപുരം: കെ. എസ്. ഐ. ഡി. സിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 200 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ യുവസംരംഭക സംഗമം (യെസ് 3 ഡി) സംഘടിപ്പിക്കും.
സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷി, ജൈവസാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം. വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, വിജയിച്ച സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം എന്നിവയും യെസ് 3 ഡിയിലുണ്ടാവും. വിദ്യാര്‍ത്ഥി സംരംഭകര്‍, വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍ എന്നിവര്‍ പങ്കെടുക്കും. 2014 ല്‍ യുവസംരംഭക സംഗമം തുടങ്ങിയ ശേഷം 110 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി. ഇതില്‍ 85 ശതമാനവും വിജയകരമായി പ്രവര്‍ത്തിക്കുന്നു. 25 ലക്ഷം രൂപ വരെ കെ.എസ്.ഐ.ഡി.സി സീഡ് ഫണ്ടായി നല്‍കുന്നുണ്ട്. 12 കോടി രൂപ ഇതുവരെ സീഡ്ഫണ്ടായി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടി രൂപ നല്‍കിയതായി മന്ത്രി പറഞ്ഞു. സ്‌പെ്റ്റംബര്‍ 12 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം വീക്ഷിക്കാം.
Discussion about this post