തിരുവനന്തപുരം : അനന്തപുരിയിലെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും. പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം കലാകാരന്മാരും കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.
അത്തം മുതല്‍ തിരുവനന്തപുരത്താരംഭിച്ച ആഘോഷങ്ങള്‍ക്ക് സമാപനമായാണ് സാംസ്‌കാരിക ഘോഷയാത്ര നടക്കുന്നത്. വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യുന്ന സാംസ്‌കാരിക ഘോഷയാത്ര 8 മണിയോടെ കിഴക്കേകോട്ടയില്‍ സമാപിക്കും.
വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 94 ഫ്ളോട്ടുകളും 63 കലാരൂപങ്ങളുമുണ്ടാവും. കേരളീയ പൈതൃകവും സിനിമയും സാഹിത്യവും മുതല്‍ സ്ത്രീശാക്തീകരണവും ശാസ്ത്ര സാങ്കേതിക വിദ്യയും വരെ ഫ്‌ളോട്ടുകളുടെ വിഷയങ്ങളാകും. കേരളത്തിന്റെ ഉത്സവ സംസ്‌കാരത്തെ ബന്ധപ്പെടുത്തിയുള്ളവയായിരിക്കും കലാരൂപങ്ങള്‍. പത്തോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കുന്നുണ്ട്.
അശ്വാരൂഢ സേനയും മുത്തുക്കുടയേന്തി കേരളീയ വേഷം ധരിച്ച നൂറു പുരുഷന്‍മാരും ഓലക്കുടയുമായി മോഹിനിയാട്ടം നര്‍ത്തകിമാരും ഘോഷയാത്രയിലൊപ്പം ചേരും. വേലകളിയും കുമ്മാട്ടിക്കളിയും ചവിട്ടുനാടകവും, പന്തംവീശലും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ബാന്റുമേളം, പെരുമ്പറ മേളം തുടങ്ങി വ്യത്യസ്തമായ വാദ്യമേളങ്ങളും അണിനിരക്കും.
ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സ് സര്‍വീസുകളും. ഫയര്‍ഫോഴ്സിന്റ 9 യൂണിറ്റുകളും ഘോഷയാത്രയുടെ സുരക്ഷയ്ക്കായി 1200 പൊലീസുദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
Discussion about this post