Thursday, May 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീകൃഷ്ണ ജയന്തി

നന്ദകുമാര്‍ കൈമള്‍

by Punnyabhumi Desk
Sep 2, 2018, 05:00 am IST
in സനാതനം

അഷ്ടമിരോഹിണി അഥവാ ജന്മാഷ്ടമി ദിവസം ശ്രീകൃഷ്ണതത്വം ഭൂമിയില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഈ ദിവസം ഭക്തിയോടെ ശ്രീകൃഷ്ണ ഭഗവാനെ പൂജിക്കുകയും, ‘ഓം നമോ ഭഗവതേ വാസുദേവായ” എന്നു ജപിക്കുകയും ചെയ്താല്‍ ഭഗവാന്റെ ഈ തത്ത്വത്തിന്റെ ഗുണം നമുക്ക് വളരെയധികം ലഭിക്കും. ഭഗവത് നാമം നമ്മുടെ ജീവിതത്തിലുടനീളം നമുക്ക് ഭഗവാന്റെ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും.

ചന്ദ്രപഞ്ചാംഗ പ്രകാരം ശ്രാവണമാസത്തിലെ കറുത്ത പക്ഷത്തിലെ എട്ടാം ദിവസമായ അഷ്ടമിയും രോഹിണി നക്ഷത്രവും ചേരുന്ന അര്‍ധരാത്രിയാണ് ഭഗവാന്റെ ജനനം. ദ്വാപരയുഗത്തിന്റെ അവസാനവും കലിയുഗത്തിന്റെ തുടക്കത്തിലുമാണ് ശ്രീകൃഷ്ണന്‍ അവതരിച്ചത്. മറ്റൊരു വീക്ഷണത്തില്‍, ധര്‍മത്തിന്റെ നിലനില്‍പ്പിനും ഭഗവാനില്‍ ശരണം പ്രാപിക്കുന്നതിനുമുള്ള ഒരു അവസരം കൂടിയാണ് ശ്രീകൃഷ്ണജയന്തി.

ആഘോഷങ്ങള്‍
ശ്രീകൃഷ്ണജയന്തി ദിവസം അര്‍ദ്ധരാത്രിയാണ് ഭഗവാന്റെ ജനന സമയമായി നാം ആഘോഷിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിക്ക് ദിവസം മുഴുവന്‍ ഉപവസിച്ച്, അര്‍ദ്ധരാത്രിയില്‍ ആരതി ഉഴിഞ്ഞ് ഉണ്ണികൃഷ്ണന്റെ ജനനം ആഘോഷിക്കുന്നു. ഭക്തിയോടെ ഭഗവാന്റെ ചെറിയ പ്രതിമ ഊഞ്ഞാലാട്ടുകയും, അതിന് ധാരാളം മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. അര്‍ദ്ധരാത്രിയോടെ ഈ പലഹാരങ്ങള്‍ പങ്കുവച്ചു കഴിക്കുന്നു.

ജന്മാഷ്ടമി ദിവസം ക്ഷേത്രങ്ങള്‍ അലങ്കരിക്കുകയും ശംഖ് ഊതുകയും, മണി അടിക്കുകയും, കീര്‍ത്തനങ്ങള്‍ പാടുകയും, ഭഗവാനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ശ്ലോകങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലെ മധുര പട്ടണത്തില്‍ (ഭഗവാന്റെ ജന്മസ്ഥലം) രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം തീര്‍ത്ഥാടകര്‍ ഒത്തുകൂടുകയും ഉത്സവാഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നു.

കൃഷ്ണനു വെണ്ണ വളരെ ഇഷ്ടമാണെന്ന തെറ്റിദ്ധരിച്ച് ആളുകള്‍ ഭഗവാന് വെണ്ണ വഴിപാടായി സമര്‍പ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഭഗവാന്‍ ധാരാളം വെണ്ണ കഴിക്കുമായിരുന്നു, എന്നാല്‍ അതിന്റെ കാരണമെന്തെന്നാല്‍ ദുഷ്ട രാജാവായ കംസന്‍ പ്രജകള്‍ക്കു നികുതി ചുമത്തിയിരുന്നു. ഈ നികുതി അടയ്ക്കാനായി വെണ്ണ കച്ചവടം നടത്താന്‍ പ്രജകള്‍ നിര്‍ബന്ധിതരായി. രാജാവിന്റെ ഈ ദുര്‍നടപടി അവസാനിപ്പിക്കുവാനും പ്രജകളെ ഈ കഷ്ടപ്പാടില്‍നിന്നു മോചിതരാക്കാനും വേണ്ടി ഭഗവാന്‍ എല്ലായിടത്തു നിന്നും വെണ്ണ മുഴുവന്‍ എടുത്തു കഴിക്കുകയും തുളുമ്പിക്കളയുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭഗവാന്‍, പ്രജകളെ അനീതിക്കെതിരെ പോരാടാനും (ക്ഷാത്രവൃത്തി) അധര്‍മങ്ങള്‍ സഹിക്കാതെ അതിനെ പ്രതികരിക്കേണ്ടത് ആവശ്യമാണെുമുള്ള കാര്യം അവര്‍ക്കു മനസ്സിലാക്കി കൊടുക്കുകയും അതിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുകയായിരുന്നു.

ധര്‍മം പുനഃസ്ഥാപിക്കുക
”എവിടെ കൃഷ്ണനുണ്ടോ, അവിടെ ധര്‍മം ഉണ്ട്. എവിടെ ധര്‍മം ഉണ്ടോ, അവിടെ വിജയം സുനിശ്ചിതമാണ്. എന്നാല്‍ കൗരവ നേതാവായ ദുര്യോധനന്‍ ധര്‍മം അനുഷ്ഠിച്ചില്ല, ആയതിനാല്‍ അദ്ദേഹത്തിന്റെ കൂടെ ശ്രീകൃഷ്ണ ഭഗവാന്‍ ഇല്ലായിരുന്നു. കൃഷ്ണനില്ലാത്തതിനാല്‍ അവര്‍ക്ക് വിജയവുമില്ലായിരുന്നു.” – വേദവ്യാസമുനി.

ഭഗവാന്‍ പറഞ്ഞു തന്ന കാര്യങ്ങളുടെ സാരാംശം
മഹാഭാരത യുദ്ധത്തില്‍ യുദ്ധക്കളത്തില്‍ തന്റെ ബന്ധുക്കളും സുഹൃത്തുകളുമായി പോരാടാന്‍ മടിച്ച അര്‍ജ്ജുനന് ‘ധര്‍മം സ്ഥാപിക്കുന്നതിനായി’ ഈ പോരാട്ടം എന്തുകൊണ്ട് ആവശ്യമാണെ കാര്യം ഭഗവത്ഗീതയുടെ രൂപത്തില്‍ 700 ശ്ലോകങ്ങള്‍ ചൊല്ലി ഉപദേശിച്ച് അര്‍ജ്ജുനന് ഭഗവാന്‍ മനസ്സിലാക്കി കൊടുത്തു. ഈ ശ്ലോകങ്ങളുടെയെല്ലാം സാരാംശം എന്ന നിലയില്‍ ഭഗവാന്‍ അവസാനം ഒറ്റ ശ്ലോകത്തില്‍ (18/66) പറയുന്നുണ്ട്. ”അല്ലയോ അര്‍ജ്ജുന, എന്നില്‍ ശരണം പ്രാപിക്കൂ. വൃഥാ വിലപിക്കരുത്, എല്ലാ പാപങ്ങളില്‍നിന്നും നിന്നെ ഞാന്‍ മുക്തനാക്കുതാണ്.”

ജന്മാഷ്ടമി ദിവസം മാത്രം ഭഗവാന്റെ തത്ത്വം ഭൂമിയില്‍ കൂടുതലുണ്ടാകും എന്നല്ലാതെ, ഇക്കാലത്ത് ഭഗവാന്റെ തത്ത്വം എല്ലായ്‌പ്പോഴും 100 ശതമാനം പ്രകടമാണ്. ഭഗവാനില്‍ ശരണം പ്രാപിക്കുന്ന ഭക്തരുടെ സഹായത്തിന് ഭഗവാന്‍ എപ്പോഴും ഓടിയെത്തും. ഭഗവാന്റെ ഭക്തര്‍ക്ക് ഭഗവാനോടുള്ള അടുപ്പം ശ്രീകൃഷ്ണ ജയന്തി ദിവസം മാത്രമല്ല, എല്ലായ്‌പ്പോഴും ഉണ്ടാകണം എന്ന് തോന്നുന്നു. ഭഗവാനോടുള്ള ഭക്തിയും സ്‌നേഹവും വര്‍ധിപ്പിക്കാനായി ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും ഓം നമോ ഭഗവതേ വാസുദേവായ എന്ന് ജപിക്കുക.

ശ്രീകൃഷ്ണജയന്തിയുടെ ഗുണം പരമാവധി ലഭിക്കുതിന് ഭക്തര്‍ ആ തൃപ്പാദങ്ങളില്‍ ശരണം പ്രാപിച്ച് എല്ലാ പ്രവര്‍ത്തികളും ഭഗവാന്റെ നാമം ജപിച്ചു കൊണ്ട് ചെയ്യുക.

ശോഭായാത്ര
അഷ്ടമി-രോഹിണി ദിനത്തില്‍ ചെറിയ കുട്ടികളെ കൃഷ്ണന്റെയോ രാധയുടെയോ വേഷവിധാനത്തില്‍ അണിയിച്ചൊരുക്കി ശോഭായാത്ര സംഘടിപ്പിക്കുന്ന പതിവ് എല്ലായിടത്തുമുണ്ട്.

ശോഭായാത്ര സംഘടിപ്പിക്കുമ്പോള്‍ ഭഗവദ്കൃപ പൂര്‍ണമായി ലഭിക്കുന്നതിനു വേണ്ടി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക :

1. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി പാതയുടെ ഒരുവശത്തുകൂടി മാത്രം ശോഭായാത്ര കൊണ്ടു പോകുക.

2. ശോഭായാത്രയില്‍ സിനിമാപാട്ടുകള്‍ പാടുകയോ ബാന്റ് വാദ്യം ഉപയോഗിക്കുകയോ ചെയ്യുതിനുപകരം ഭജനകളും കീര്‍ത്തനങ്ങളും പാടുകയോ ശ്ലോകങ്ങള്‍ ചൊല്ലുകയോ ഭഗവാന്റെ നാമം ജപിക്കുകയോ ചെയ്യുക.

3. നിശ്ചയിച്ച സമയത്തു തന്നെ ശോഭായാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക. ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളോടെല്ലാം ഓം നമോ ഭഗവതേ വാസുദേവായ എന്നു ജപിച്ചുകൊണ്ടു നടക്കാന്‍ പറയുക.

കടപ്പാട് : ഹിന്ദു ജനജാഗൃതി സമിതി ( www.hindujagruti.org)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies