ഇസ്‌ലാമാബാദ്: ബുധനാഴ്‌ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക്ക് ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാണാന്‍ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ഇന്ത്യയില്‍ എത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണം ഗീലാനി സ്വീകരിച്ചു. മത്സരത്തിനു ശേഷം ഇരു പ്രധാനമന്ത്രിമാരും ഔപചാരിക ചര്‍ച്ച നടത്തും.
പഞ്ചാബിലെ മൊഹാലിയില്‍ നടക്കുന്ന മത്സരം കാണാന്‍ ഗീലാനിക്കും പാക്കിസ്‌ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും മന്‍മോഹന്‍ സിങ് വെള്ളിയാഴ്‌ചയാണ് ക്ഷണക്കത്ത് അയച്ചത്.
Discussion about this post