തിരുവനന്തപുരം: ലോക ഓസോണ്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 16 ന് രാവിലെ 10.30 ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വനം വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടര്‍ ജോയ് ഇളമണ്‍, കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം ഡയറക്ടര്‍ ജോര്‍ജ്ജ് ചാക്കച്ചേരി, ഡോ. ശാന്തി, ശിവകുമാര്‍, ഹമീദലി, റെനി പിള്ള എന്നിവര്‍ പങ്കെടുക്കും.
പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും സംബന്ധിച്ച വിവിധ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ഭൂമിത്രസേന ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി, സെമിനാറുകള്‍ എന്നിവയും നടക്കും. സംസ്ഥാനത്തെ വിവിധ കോളേജുകള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിത്രസേന ക്ലബ്ബുകളില്‍ 2016 ല്‍ മികച്ച സംഭാവന നല്‍കിയ വ്യക്തി, സംഘടന, ദൃശ്യപത്ര മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിസ്ഥിതി മിത്രം അവാര്‍ഡുകളും വിതരണം ചെയ്യും
Discussion about this post