Wednesday, May 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി

by Punnyabhumi Desk
Sep 16, 2017, 04:44 pm IST
in കായികം

കാക്കനാട്: അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദിയായ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ഫിഫ പ്രാദേശിക സംഘാടക സമിതി അംഗങ്ങള്‍ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.

കാണികള്‍ക്കും വിഐപികള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള വാഹന പാര്‍ക്കിംഗ്, പ്രവേശനം സംബന്ധിച്ച കാര്യങ്ങളാണ് ഉന്നതതല യോഗത്തില്‍ വിലയിരുത്തിയത്. അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായിരിക്കും സ്റ്റേഡിയത്തില്‍ പ്രവേശനം. മത്സരം കാണുന്നതിനുള്ള പ്രവേശനത്തിന് ആകെ 27,145 ടിക്കറ്റുകളാണുള്ളത്. ഇത് മുന്‍കൂറായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റുകളെല്ലാം ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നിരിക്കുകയാണ്. വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ടിക്കറ്റുകളുടെ വിതരണം. ഓരോ വിഭാഗത്തിലുമുള്ളവര്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് ഫിഫയുടെ ഐഡി കാര്‍ഡ് നല്‍കും. ഇവ ഉപയോഗിച്ച് അതാത് പ്രവേശന കൗണ്ടറിലൂടെ മാത്രമേ അകത്ത് കയറാനാകൂ. കര്‍ശന പരിശോധന്ക്ക് വിധേയമായിട്ടാകും പ്രവേശനം. വാഹനങ്ങളുടെ പാര്‍ക്കിംഗ് ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും. മത്സരം നടക്കുന്ന സ്റ്റേഡിയം ഏഴ് സോണുകളായി തിരിച്ചിട്ടുണ്ട്. സോണ്‍ ഒന്ന് ഫീല്‍ഡ് ഓഫ് പ്ലേ ആണ്. സോണ്‍ രണ്ട് കോംപറ്റീഷന്‍ ഏരിയയാണ്. ഇവിടെ കളിക്കാര്‍ക്കും ടീം ഒഫീഷ്യലുകള്‍ക്കും മാത്രമാണ് പ്രവേശനം. സോണ്‍ മൂന്ന് കാണികള്‍ക്കുള്ളതാണ്. സോണ്‍ നാല് സംഘാടക സമിതിക്കും ഫിഫ ഒഫീഷ്യല്‍സിനുമുള്ളതാണ്.

സോണ്‍ അഞ്ചിലാണ് വിഐപികളുടെ പ്രവേശനം. സോണ്‍ ആറും ഏഴും മാധ്യമങ്ങള്‍ക്കുള്ളതായിരിക്കും. മിക്‌സഡ് സോണില്‍ മാധ്യമങ്ങള്‍ക്ക് കളിക്കാരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. സോണ്‍ എട്ടില്‍ സ്‌റ്റേറ്റ് മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. സോണ്‍ ഒന്‍പത് ജിസിഡിഎ, കെഎഫ്എ തുടങ്ങിയവര്‍ക്കുള്ള റസിഡന്‍ഷ്യല്‍ ഏരിയയാണ്. 16 റാംപുകളാണ് സ്റ്റേഡിയത്തില്‍ ക്രമീകരിക്കുക. ഇതില്‍ നാലെണ്ണം അടിയന്തിരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ലിഫ്റ്റ് തയാറാക്കും. 35 ഓളം എന്‍ട്രി പോയിന്റുകളാണ് വിവിധ വിഭാഗങ്ങള്‍ക്കായി ക്രമീകരിക്കുക. അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ കാണികളെയും കളിക്കാരെയും ഒഴിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്. 150 സേഫ്റ്റി സ്റ്റുവാര്‍ഡ്‌സ്‌കളെ വേദിയിലും പരിസരത്തുമായി വിന്യസിക്കും. അഗ്‌നിശമന സേന, ഫയര്‍ റെസ്‌പോണ്‍സ് സംവിധാനം, മെഡിക്കല്‍ കിയോസ്‌കുകള്‍, വൈദ്യസഹായം, ആംബുലന്‍സ് തുടങ്ങിയവയും ക്രമീകരിക്കും. വെന്യൂ കമാന്‍ഡറുടെ നിര്‍ദേശമനുസരിച്ചായിരിക്കും സേഫ്റ്റി സ്റ്റുവാര്‍ഡ്‌സുകളുടെ പ്രവര്‍ത്തനം. പബ്ലിക് അലര്‍ട്ട് സംവിധാനം, വലിയ സ്‌കരീന്‍ ഡിസ്‌പ്ലേ, അപായ സൂചന നല്‍കുന്നതിനുള്ള സംവിധാനം എന്നിവയും സജ്ജമാക്കും.

സെപ്തംബര്‍ 28 ഓടെ സ്‌റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുമെന്ന് ഫിഫ പ്രതിനിധികള്‍ അറിയിച്ചു. സെപ്തംബര്‍ 25ന് രാവിലെ 11 ന് താമസ സൗകര്യമൊരുക്കുന്ന ക്രൗണ്‍ പ്ലാസയിലും ഉച്ചകഴിഞ്ഞ് മൂന്നിന് പരിശീലന ഗ്രൗണ്ടുകളായ പനമ്പിള്ളി നഗര്‍ ഗ്രൗണ്ട്, മഹാരാജാസ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സുരക്ഷ പരിശോധന നടത്തും. സെപ്തംബര്‍ 28 ന് രാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞ് ഫോര്‍ട്ട്‌കൊച്ചിയിലെ പരിശീലന ഗ്രൗണ്ടുകളും പരിശോധിക്കും.

26 ന് സുരക്ഷയുടെ ഭാഗമായുള്ള റിഹേഴ്‌സലും ഉച്ചകഴിഞ്ഞ് മൂന്നിന് മോക്ക് ഡ്രില്ലും നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് പറഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, കെഎസ്ഇബി, പൊതുമരാമത്ത്, കൊച്ചി മെട്രോ തുടങ്ങിയ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു

ShareTweetSend

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

Discussion about this post

പുതിയ വാർത്തകൾ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies