തിരുവനന്തപുരം: സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ 2017 ഭാഗ്യക്കുറി നറുക്കെടുപ്പ് 22 ലേക്ക് മാറ്റി. ഇന്ന് (20) നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കനത്ത മഴ മൂലം ഏതാനും ദിവസം ടിക്കറ്റ് വിതരണത്തിലും, വില്‍പ്പനയിലും തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് നീട്ടിവച്ചത്. 22 ന് ഉച്ചക്ക് രണ്ട് മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തില്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 250 രൂപ വിലയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
Discussion about this post