കോട്ടയം: കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വിജയദശമി ദിനം വരെ ക്ഷേത്രത്തിലെ കലാമണ്ഡപത്തില്‍ നടക്കുന്ന ദേശീയ സംഗീത നൃത്തോത്സവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കും.
നവരാത്രി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ക്ഷേത്രാങ്കണത്തിലെ കലാമണ്ഡപത്തില്‍ വിജയദശമി നാള്‍ വരെ നിരവധി കലാപരിപാടികള്‍ അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ സംഗീത നൃത്തോത്സവത്തില്‍ രാജ്യത്ത് തന്നെ പ്രഗല്‍ഭരായ കലാകാരന്‍മരും കലാകാരികളും പങ്കെടുക്കും.
വിജയദശമി ദിനത്തിലെ വിദ്യാരംഭത്തില്‍ 25,000 ല്‍പരം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.
Discussion about this post