തിരുവനന്തപുരം: സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തുമെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. 2013 ഒക്ടോബര്‍ 23നാണ് സര്‍ക്കാര്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ ഏകാംഗകമ്മിഷനെ നിയോഗിച്ചത്. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15ന് അവസാനിച്ചു. ഈ കാലയളവിനുള്ളില്‍ മൊത്തം 216 സാക്ഷികളെ വിസ്തരിച്ചു.
ടീം സോളാര്‍ കമ്പനിയുടെ നടത്തിപ്പുകാരായ സരിത എസ്. നായര്‍ അടക്കമുള്ളവര്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.
Discussion about this post