Friday, October 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ : നടപടിക്രമങ്ങള്‍ പ്രസിദ്ധീകരിച്ചു

by Punnyabhumi Desk
Sep 26, 2017, 04:36 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ നടപടിക്രമങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ഐ.ടി @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി വിദ്യാഭ്യാസ വകുപ്പിനു വേണ്ടി സംഘടിപ്പിക്കുന്നത്.

2010 ല്‍ വിജയകരമായി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാംഭാഗമാണ് നവംബര്‍ മുതല്‍ സംപ്രേഷണം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ക്കും ഷോയില്‍ പങ്കെടുക്കാം. പ്രാഥമിക പരിശോധനക്ക് ശേഷം 150 സ്‌കൂളുകള്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കും. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാണ്. അപേക്ഷയോടൊപ്പം സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച 5 മിനിറ്റ് വരെ ദൈര്‍ഘ്യമൂള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷനോ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും അപേക്ഷാഫോമും ഇന്നു മുതല്‍ www.kite.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഇത് സ്‌കൂളിലെ ബന്ധപ്പെട്ട സമിതിയില്‍ ചര്‍ച്ച ചെയ്താവണം ഒക്ടോബര്‍ അഞ്ചിനും 16 നും ഇടയില്‍ ഓണ്‍ലൈനായി നല്‍കേണ്ടത്.

മൂന്ന് ഭാഗങ്ങളായാണ് വിദ്യാലയ മികവുകള്‍ പരിശോധിക്കുക. അപേക്ഷയിലെ അക്കാദമിക മികവിന്റെ ഭാഗത്ത് അക്കാദമിക ആസുത്രണം, നടത്തിപ്പ്, ഫലപ്രാപ്തി എന്നിവയുടെ വിലയിരുത്തലുകള്‍ രേഖപ്പടുത്തണം. പ്രതിമാസ അക്കാദമിക പ്രവര്‍ത്തനങ്ങള്‍, അക്കാദമിക മോണിറ്ററിംഗ്, അധ്യാപക ശാക്തീകരണം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിഷയാധിഷ്ഠിത മികവുകള്‍, ക്ലാസ് പി.ടി.എ തുടങ്ങിയ 40 വിഭാഗങ്ങള്‍ രേഖപ്പെടുത്തണം. സാമൂഹിക പിന്തുണയും വിദ്യാലയ വികസനവും രണ്ടാം ഭാഗത്തിലും ഭൗതിക സൗകര്യങ്ങള്‍ മൂന്നാം ഭാഗത്തിലും നല്‍കണം. സ്‌കൂള്‍വിക്കി, ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം, സമഗ്രസമ്പൂര്‍ണ പോര്‍ട്ടലുകളുടെ ഉപയോഗം, വിദ്യാലയ ശുചിത്വം, ജൈവ വൈവിധ്യ ഉദ്യാനം, പിന്തുണാ സംവിധാനങ്ങള്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവയുടെയെല്ലാം വിലയിരുത്തല്‍ ചോദ്യാവലിയിലുണ്ട്. വിദ്യാലയങ്ങളിലെ മികച്ച മതൃകകള്‍ പങ്കുവക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ, സി രവീന്ദ്രനാഥ് പറഞ്ഞു.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കിട്ടുന്ന സ്‌കൂളിന് 15 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണ്. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം ലഭിക്കും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന സ്‌കൂളുകള്‍ക്ക് 15000 രൂപ വീതവും ലഭിക്കും. ക്യാഷ് അവാര്‍ഡുകള്‍ക്കു പുറമേ ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സ്‌കൂളുകള്‍ക്ക് നല്‍കും. പ്രോഗ്രാമിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നത് സിഡിറ്റ് ആണ്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയും ഡയറക്ടര്‍മാര്‍ അംഗങ്ങളുമായ സമിതിയാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുക. ഒന്നാം എഡിഷന്റെ വീഡിയോകള്‍ https://www/youtube.com/harithavidyalayam1 എന്ന ലിങ്കില്‍ ലഭ്യമാണ്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies