തിരുവനന്തപുരം: വന്യജീവി വാരാഘോഷം 2017 ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. രാവിലെ 11ന് തെന്‍മല ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.
വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും വനംമന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. അരണ്യം മാസിക വന്യജീവി പ്രത്യേകപതിപ്പ് എം. മുകേഷ് എം.എല്‍.എയ്ക്ക് നല്‍കി കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ പ്രകാശനം ചെയ്യും. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ നിര്‍വഹിക്കും
Discussion about this post