ന്യൂഡല്‍ഹി: മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു. ട്വിറ്ററിലാണ് രാഷ്ട്രപതി അനുശോചന സന്ദേശം കുറിച്ചത്. അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച രാഷ്ട്രപതി അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് രാവിലെയാണ് മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കും തിരക്കും ഉണ്ടായത്. ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post