തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ തയ്യാറാക്കുന്ന സ്പാര്‍ക് സംവിധാനത്തിലെ സാങ്കേതിക തകരാറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചു വരികയാണെന്നും അവധി ദിവസങ്ങളിലും സ്പാര്‍ക് സംവിധാനത്തില്‍ ലോഗിന്‍ ചെയ്ത് ബില്ലുകള്‍ തയ്യാറാക്കുന്നതിനും ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിനും തടസ്സമില്ലെന്നും ധനവകുപ്പ് (റിസോഴ്‌സ്) സെക്രട്ടറി അറിയിച്ചു. ബില്ലുകള്‍ സ്വീകരിക്കാന്‍ അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് എല്ലാ ട്രഷറികളും തുറന്നു പ്രവര്‍ത്തിക്കുമെന്നും എല്ലാ ഡി.ഡി.ഒ മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ധനവകുപ്പ് സെക്രട്ടറി അറിയിച്ചു.
Discussion about this post