Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മീസില്‍സ് റുബെല്ല പ്രതിരോധ ദൗത്യത്തിന് തുടക്കമായി

by Punnyabhumi Desk
Oct 3, 2017, 07:04 pm IST
in കേരളം

കൊച്ചി: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മീസില്‍സ്, റുബെല്ല പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. കുറച്ച് പേര്‍ക്ക് രോഗം വരുന്നില്ലായിരിക്കാം. എന്നാല്‍ രോഗം വരുന്ന കുറച്ച് പേര്‍ക്ക് കൂടി പ്രതിരോധ ശക്തി നല്‍കി സുരക്ഷിത ജീവിതം ഉറപ്പാക്കുന്നതിനാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കും. ഇത്തരം പ്രചാരണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വലിയ സാമൂഹികദ്രോഹമാണ് ഇതിനു പിന്നിലുള്ളവര്‍ ചെയ്യുന്നത്. ലോകവും കാലവും മാറുകയാണ്. രാജ്യത്തും ലോകത്തും നിരവധി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നു. പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അറിവുകളും വികസിക്കുന്നതോടൊപ്പം മാറിച്ചിന്തിക്കാനും നമുക്ക് കഴിയണം. അറിവുകള്‍ നേടുന്നതിന് മുമ്പുള്ള കാലത്ത് നിലനിന്നിരുന്ന ധാരണകള്‍ ശരിയാണെന്ന് ചിന്തിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല. നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്.

എംആര്‍ വാക്‌സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ തീരെ കുറവാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒറ്റ വാക്സിനിലൂടെ മീസില്‍സ്, റൂബെല്ല എന്നീ രണ്ടു രോഗങ്ങളെ ചെറുക്കാനുള്ള ആജീവനാന്ത സംരക്ഷണം നല്‍കുന്നതിനുള്ള കുത്തിവയ്പാണ് ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. 9 മാസം പൂര്‍ത്തിയായത് മുതല്‍ 15 വയസു വരെയുള്ള സംസ്ഥാനത്തെ 76,13,602 കുട്ടികള്‍ക്കാണ് മീസില്‍സ്‌റുബെല്ല പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സാമൂഹ്യാരോഗ്യ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവ വഴിയാണ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അങ്കണവാടി, ആശപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ സ്‌കൂളുകളിലും പിന്നീട് മറ്റ് കേന്ദ്രങ്ങളിലും വാക്‌സിന്‍ നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ആരോഗ്യം, എന്‍ എച്ച് എം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശഭരണം, ജില്ലാ ഭരണകൂടം, പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായും ഐഎംഎ, ഐഎപി, കെജിഎംഒഎ, ലയണ്‍സ്, പി ടി എ തുടങ്ങിയ സര്‍ക്കാരിതര വകുപ്പുകളുടെയും സഹകരണത്തോടെയാണ് പ്രതിരോധദൗത്യം നടത്തുന്നത്. കുട്ടികളുടെ മരണനിരക്ക് കുറക്കുന്നതിനും റൂബെല്ല മൂലമുള്ള അംഗവൈകല്യം തടയുന്നതിനുമായാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.

മീസില്‍സ് അഥവ അഞ്ചാംപനി പലവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഭാവിയില്‍ ശിശുമരണ നിരക്ക് കുറയ്ക്കാനും ഭിന്നശേഷി പരിഹരിക്കാനും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനുമാണ് പ്രതിരോധ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ മാരകരോഗങ്ങളില്‍ നിന്നു രക്ഷിക്കാനുള്ള മഹാദൗത്യമാണിത്. 2013ലാണ് ലോകാരോഗ്യസംഘടനയും യൂണിസെഫും എസ് ഇ എ ആര്‍ രാജ്യങ്ങളും 2020 ഓടെ മീസില്‍സ് നിര്‍മാര്‍ജനം ചെയ്യുന്നതിനും റുബെല്ല / കണ്‍ജെനിറ്റല്‍ റുബെല്ല സിന്‍ഡ്രോം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയത്. രാജ്യത്ത് ഏറ്റവും വലിയ പൊതുജനാരോഗ്യ സംരംഭമായി മാറുന്ന എംആര്‍ വാക്‌സിനേഷന്‍ ദൗത്യത്തിന് ഏവരുടെയും സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies