പാലക്കാട്: നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11ന് നടക്കും. നടക്കാവ് റെയില്‍വെ മേല്‍പ്പാലമെന്ന പ്രദേശവാസികളുടെ 50 വര്‍ഷത്തോളം നീണ്ട ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.
റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (ആര്‍.ബി.ഡി.സി) മേല്‍പാലത്തിന്റെ നിര്‍മാണ ചുമതല. 36.88 കോടിയാണ് സര്‍ക്കാര്‍ നിര്‍മാണ ചെലവായി അനുവദിച്ചിരിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയുളള അകത്തേത്തറനടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിനുളള സ്ഥലം ഏറ്റെടുക്കാന്‍ ചിഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ലഭ്യമായിട്ടുണ്ട്.
പാലക്കാട് 2, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി സര്‍വീസ് റോഡിനായി 1.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാല്‍, ഡെപ്യൂട്ടി കലക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാവും സ്ഥലം ഏറ്റെടുക്കല്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ട സര്‍വെ പൂര്‍ത്തിയായി.സെക്ച്ച് തയ്യാറാക്കി വരികയാണ്. തുടര്‍ന്ന് ജില്ലാ സര്‍വെ സൂപ്രണ്ടിന്റെ അംഗീകാരത്തിനുശേഷം നടത്തുന്ന വിശദമായ പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം എല്ലാവര്‍ക്കും സ്വീകാര്യമായ തരത്തിലാവും നഷ്ടപരിഹാര തുക സംബന്ധിച്ച് തീരുമാനിക്കുക. അകത്തേത്തറ റെയില്‍വെ മേല്‍ പാലത്തിന് റെയില്‍വെ സ്പാന്‍ നിര്‍മിക്കുന്നതിനായി റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍.ബി.ഡി.സി) 16.50 ലക്ഷം റെയില്‍വെയ്ക്ക് കൈമാറിയിട്ടുണ്ട്. കിഫ്ബിയാണ് റെയില്‍വെ സ്പാന്‍ നിര്‍മിക്കുന്നതിനുള്ള സെന്റേജ് ചാര്‍ജായ 16.50 അനുവദിച്ചത്.
Discussion about this post