കൊല്ലം: ശാസ്താംകോട്ട തടാകക്കരയിലേക്ക് പദയാത്രയായി എത്തിച്ചേര്‍ന്ന ജനസഞ്ചയം ഒരേമനസോടെ പ്രഖ്യാപിച്ചുതടാകത്തിന്റെ സംരക്ഷണത്തിനായി, ജലത്തിന്റെ വിലയെന്തെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കൈകോര്‍ക്കാം. ജനപ്രതിനിധികളും പരിസ്ഥിതിസ്‌നേഹികളും സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും അണിനിരന്ന ജലസഭ തടാകസംരക്ഷണത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളുടെ വഴിയില്‍ പുതിയ ചരിത്രമായി. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പദവിയുടെയും പ്രായത്തിന്റെയും വ്യത്യാസങ്ങളില്ലാതെ പങ്കുവച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയൊരുക്കിയാണ് ജലസഭപിരിഞ്ഞത്. ഭാവി തലമുറയ്ക്കുവേണ്ടി തടാകം സരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത സഭ ജലചൂഷണത്തിനും തെറ്റായ ഭൂവിനിയോഗ രീതികള്‍ക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനും തീരുമാനിച്ചു. മാലിന്യനിക്ഷേപം നിയന്ത്രിക്കുന്നതിന് ജാഗ്രത പുലര്‍ത്തും. ജലവിതാനം ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളില്‍ പങ്കുചേരാനും ധാരണയായി.
ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടുള്ള സമഗ്രപദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി തടാകം സന്ദര്‍ശിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജലതടാകങ്ങളിലൊന്നായ ശാസ്താംകോട്ട തടാകത്തിന്റെ ഗതകാല പ്രതാപം വീണ്ടെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പരിശ്രമത്തില്‍ നാട്ടുകാരുടെ മാത്രമല്ല, കേരളത്തിലെ എല്ലാ പ്രകൃതിസ്‌നേഹികളുടെയും പിന്തുണയുണ്ടാകണം. തടാകസംരക്ഷണത്തിനായി ഏറെ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും അവയൊന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായില്ല. വൃഷ്ടിമേഖലകളില്‍ ജലലഭ്യത കുറയുന്ന സാഹചരപ്യത്തിന് പരിഹാരം കാണുന്നതിനുകൂടി ലക്ഷ്യമിട്ടുള്ള സമഗ്രപദ്ധതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്അദ്ദേഹം പറഞ്ഞു.
Discussion about this post