ജനീവ: ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കില്ലെന്ന് ഇന്ത്യ.യുഎന്‍ പൊതുസഭയില്‍ ഇന്ത്യന്‍ പ്രതിനിധി അമന്‍ദീപ് സിങ് ഗില്ലാണ് ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യ സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ച്ചയുമില്ല അതുകൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കില്ല. അതേസമയം ആണവ സ്ഫോടന പരീക്ഷണങ്ങള്‍ നടത്തില്ല. ഇതില്‍ രാജ്യാന്തര സമൂഹത്തിനോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധങ്ങളുടെ നിര്‍വ്യാപനം സംബന്ധിച്ച് ആശങ്കയുണ്ട്.രാജ്യത്തിന്റെ സുരക്ഷയെ അത് ബാധിക്കും.ആണവനിര്‍വ്യാപനത്തിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് പിന്നില്‍ ചില നിഗൂഢ താല്‍പര്യങ്ങള്‍ ഉണ്ട്. മുതലെടുപ്പിന് കാത്തിരിക്കുന്നവരെ രാജ്യാന്തര സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കു നേരെ ആണവാക്രമണ ഭീഷണി ഉന്നയിക്കുന്ന പാകിസ്ഥാനെയും ഗില്‍ വിമര്‍ശിച്ചു. ആണവ പരീക്ഷണങ്ങള്‍ പാടില്ലെന്നതിനു വിപരീതമായി ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ആശങ്കാജനകമാണെന്നും ആദ്ദേഹം പറഞ്ഞു.
Discussion about this post