തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസന്‍ പറഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലസ്ഥലങ്ങളിലും അക്രമമുണ്ടായിരുന്നു. കൊല്ലത്ത് ഗര്‍ഭിണിയുമായി ആശുപത്രിയിലേക്കു പോയ വാഹനത്തിനു നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി പൂട്ടിക്കുകയായിരുന്നു.
Discussion about this post