തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുന്‍പ് ആര്‍ക്കും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. കമ്മീഷനെ നിയമിച്ചത് മുന്‍ സര്‍ക്കാരാണെന്നും റിപ്പോര്‍ട്ടിന്‍മേലെടുത്തത് പ്രതികാര നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ ജുഡീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ല. റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് രണ്ട് തരത്തില്‍ നടപടി സ്വീകരിക്കാം. റിപ്പോര്‍ട്ട് മാത്രമായോ അതിന്മേല്‍ സ്വീകരിച്ച നടപടി കൂടി റിപ്പോര്‍ട്ടാക്കി നിയമസഭയില്‍ വയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്തയച്ചത്.
സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹന്നാന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Discussion about this post