തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്കുന്നതില് പുരോഗമനപരമായ കാഴ്ച്ചപാട് വ്യക്തമാക്കിയ ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അദ്ദേഹം മുന്നോട്ട് വെച്ച അഭിപ്രായത്തിന് ഈ കാലത്ത് പ്രസക്തി ഏറെയുണ്ട്. ക്ഷേത്ര പ്രവേശനത്തിന് എല്ലാ ജാതിക്കാര്‍ക്കും അവകാശം ലഭിക്കുന്നതിനുവേണ്ടി ഐതിഹാസികമായ സമരം നടത്തിയാണ് ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം ലഭിച്ചത്. ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കും.
Discussion about this post