ന്യൂഡല്‍ഹി: രാജ്യത്ത് ഉറി ആക്രമണങ്ങള്‍ക്കു സമാനമായ ആക്രമമങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സുരക്ഷ സംബന്ധിച്ച് നമ്മുക്ക് ആശങ്കയുണ്ടാക്കുന്നത്. ഉറി പോലെ ആഴത്തിലുള്ള ആക്രമണങ്ങള്‍ക്കു സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും കരസേന മേധാവി പറഞ്ഞു.
അതിര്‍ത്തിയില്‍ ശത്രുക്കളുടെ നീക്കം സൂക്ഷ്മമായി നിരിക്ഷീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയെ അക്രമിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശത്രുകള്‍ക്കു മുന്നറിപ്പു നല്‍കാനാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ശത്രുകള്‍ക്ക് ഇതു മനസിലാകുന്നില്ലെങ്കില്‍ സര്‍ജിക്കല്‍ സട്രൈക്ക് ആവര്‍ത്തിക്കുമെന്നും റാവത്ത് പറഞ്ഞു.
ഇന്ത്യയെ അക്രമിക്കാന്‍ ഭീകരര്‍ അതിര്‍ത്തിക്കു സമീപം കാത്തിരിക്കുകയാണ്. ഇത്തരക്കാരെ നേരിടാന്‍ നമ്മുടെ സൈന്യവും തയാറാണ്. അവര്‍ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കീഴ്‌പ്പെടുത്തുമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.
Discussion about this post