തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2016 ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ വിഭാഗങ്ങളില്‍ യഥാക്രമം മീനാക്ഷി സി.എസ്., പി.എം. സിദ്ധാര്‍ത്ഥന്‍, രവി ചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ശാസ്ത്ര പത്ര പ്രവര്‍ത്തന വിഭാഗത്തില്‍ അജയ് ദേവ്, റെജി ജോസഫ് എന്നിവര്‍ക്ക് സംയുക്തമായി അവാര്‍ഡ് നല്‍കും. പ്രൊഫ.എസ്. ശിവദാസ് അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയാണ് അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുത്തത്.
Discussion about this post