Saturday, May 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കേരളം ഡിജിറ്റല്‍ സേവനങ്ങളുടെ ഊര്‍ജ്ജകേന്ദ്രം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌

by Punnyabhumi Desk
Oct 28, 2017, 04:08 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഊര്‍ജ്ജകേന്ദ്രമാണ് കേരളമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണക്ടിവിറ്റിയിലും മൊബൈല്‍ സാന്ദ്രതയിലും മുന്നിലുള്ള സംസ്ഥാനമായതിനാല്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സാധ്യതകളും തൊഴിലവസരങ്ങളും ഏറെയുണ്ട്. ഡിജിറ്റല്‍ അസമത്വം ഒഴിവാക്കാനും സൗജന്യ ഇന്റര്‍നെറ്റ് സേവനം ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ 20 ലക്ഷം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ എല്ലാ തലത്തിലുള്ള ജനങ്ങളും പുതുരീതികള്‍ വേഗം ഗ്രഹിക്കാനും പുതുസാങ്കേതികവിദ്യകള്‍ പ്രയോഗിക്കാനും പ്രാപ്തരാണ്.

കേരളത്തിലെ ഐ.ടി മേഖല വളര്‍ച്ചയിലാണ്. ഇത് ഇനിയും വര്‍ധിപ്പിക്കാനുള്ള ശേഷിയും ഇവിടെയുള്ളതിനാല്‍ ടെക്‌നോസിറ്റി ഇക്കാര്യത്തിന് വേഗം കൂട്ടും. സാക്ഷരതയും നൈപുണ്യവുമാണ് കേരളത്തിന്റെ സവിശേഷത. രാജ്യത്തിന്റെ മിക്ക മേഖലകളുടെയും സാമ്പത്തികഭൂപടത്തില്‍ കേരള ജനത ഒഴിവാക്കാനാവാത്ത ഘടകമാണ്. ഇക്കാര്യം അഭിഭാഷകനായിരുന്ന കാലംമുതലുള്ള അനുഭവത്തില്‍നിന്ന് സ്വയം ബോധ്യപ്പെട്ടതാണെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിന്റെ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ളവരുടെ കഠിനാധ്വാനമില്ലായിരുന്നെങ്കില്‍ അവരുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴുള്ളതു പോലാകുമായിരുന്നില്ല. കൂടാതെ, മലയാളികള്‍ ഇത്തരത്തില്‍ അന്യരാജ്യങ്ങളില്‍ പണിയെടുത്തു നല്‍കുന്ന വിദേശനാണ്യം ഇന്ത്യയുടെ വികസനത്തിനും മുതല്‍ക്കൂട്ടായിട്ടുണ്ട്. വിദ്യാഭ്യാസമുള്ളതും ജ്ഞാനദീപ്തവുമായ സമൂഹമാണ് കേരളത്തിലേത്. അടുത്തിടെ എത്യോപ്യ സന്ദര്‍ശിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള അധ്യാപകരുടെ സേവനം അവര്‍ പ്രകീര്‍ത്തിച്ചിരുന്നു. വിവരസാങ്കേതിക, വിനോദസഞ്ചാര, ആരോഗ്യസംരക്ഷണ മേഖലകളില്‍ സംസ്ഥാനത്തിന് വന്‍ സാധ്യതകളാണുള്ളത്.

പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട് എന്നതിലുപരി ആതിഥ്യമര്യാദ ഒരു സംസ്‌കാരമായി സ്വീകരിച്ചവരാണ് മലയാളികള്‍. ഇത് ഇന്ത്യയിലെ പല മേഖലകള്‍ക്കും മാതൃകയാണ്. ആയുര്‍വേദം പോലുള്ള പാരമ്പര്യവൈദ്യരംഗങ്ങളും കേരളം സ്വന്തമായി ആരോഗ്യ സംരക്ഷണ മേഖലയിലുണ്ടാക്കിയ വ്യക്തിത്വവും സ്ഥിരോല്‍സാഹവും ശ്രദ്ധേയമാണെന്നും രാഷ്ട്രപതി പറഞ്ഞു. മുന്‍ രാഷ്ട്രപതിയും മലയാളിയുമായ കെ.ആര്‍. നാരായണന് ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് രാഷ്ട്രപതി ഭവനില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷത വഹിച്ചു. വിവരസാങ്കേതികവിദ്യയിലുള്ള മുതല്‍മുടക്ക് താഴേത്തട്ടിലുള്ള ജനങ്ങള്‍ക്ക് വരെ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പര്യാപ്തമാകണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വേഗത്തിലും സുഗമവും സുതാര്യവുമായി സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാനും സാങ്കേതികവിദ്യ സഹായിക്കണം. അടിസ്ഥാനസൗകര്യങ്ങളും കണക്ടിവിറ്റിയും വിപുലീകരിച്ച് സേവനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. 20 ലക്ഷം സാധാരണക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കേരള ഫൈബര്‍ നെറ്റ്‌വര്‍ക്ക് ഈ ശ്രമങ്ങളുടെ ഭാഗമാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സാധാരണക്കാര്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനാവുന്ന സൗകര്യങ്ങള്‍ വരണം. ടെക്‌നോസിറ്റിക്ക് ലോക ഐ.ടി മേഖലയില്‍ കേരളത്തില്‍ സുപ്രധാനസ്ഥാനം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എ. സമ്പത്ത് എം.പി, സി. ദിവാകരന്‍ എം.എല്‍.എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം സ്വാഗതം ആശംസിച്ചു. ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ നന്ദി പറഞ്ഞു. ടെക്‌നോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ വിശിഷ്ടാതിഥികള്‍ക്ക് മൊമെന്റോ നല്‍കി.

ടെക്‌നോസിറ്റിയിലെ രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ആദ്യ സര്‍ക്കാര്‍ ഐ.ടി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനമാണ് രാഷ്ട്രപതി നിര്‍വഹിച്ചത്. ഇന്റഗ്രേറ്റഡ് ഐ.ടി ടൗണ്‍ഷിപ്പായി വികസിപ്പിക്കാന്‍ ഒരുങ്ങുന്ന ടെക്‌നോസിറ്റിയില്‍, ഐ.ടി/ഐ.ടി അധിഷ്ഠിത ഓഫീസ് സൗകര്യങ്ങള്‍, കൊമേഴ്‌സ്യല്‍ സ്‌പേസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. ടെക്‌നോസിറ്റിയുടെ ഭാഗമായി എല്ലാ സൗകര്യങ്ങളോടുമുള്ള നോളജ് സിറ്റിയും നിര്‍മിക്കുന്നുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies