തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ. സച്ചിദാനന്ദന്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണു ജേതാവിനെ നിര്‍ണയിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി എ.കെ. ബാലനാണു പുരസ്‌കാരം പ്രഖ്യാപിച്ചത്.
അന്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2012ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഒന്നിലേറെ തവണ നേടിയിട്ടുണ്ട്. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2012ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.












