Saturday, November 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കും

by Punnyabhumi Desk
Nov 4, 2017, 02:56 pm IST
in കേരളം

തിരുവനന്തപുരം: പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രക്തം കട്ടപിടിക്കുന്ന സ്‌ട്രോക്ക് ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. സംഭവിച്ച് 4 മണിക്കൂറിനകം രക്തക്കട്ട അലിയിച്ചു കളയാനുളള മരുന്നു നല്‍കുകയാണെങ്കില്‍ രോഗത്തിന്റെ പ്രഹരശേഷി കുറക്കുന്നതിനോ, പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനോ സാധിക്കും. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ചുരുക്കം ആശുപത്രികളില്‍ മാത്രമാണ് ഇതിന് ചികിത്സയുളളത്.

ആരോഗ്യവകുപ്പ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്‌ട്രോക്ക് ക്ലിനിക്കുകള്‍ എറണാകുളം ജി.എച്ച്, പത്തനംതിട്ട ജി.എച്ച്, പാലക്കാട് ഡി.എച്ച്, തിരുവനന്തപുരം ജി.എച്ച് (പുരോഗമിക്കുന്നു), കണ്ണൂര്‍ ഡി.എച്ച് (പുരോഗമിക്കുന്നു) എന്നീ ആശുപത്രികളില്‍ ആരംഭിച്ചിരുന്നു. സി.ടി സ്‌കാന്‍ ഉളള ഈ ആശുപത്രികളില്‍ ടെലി മെഡിസിന്‍, ടെലി റേഡിയോളജി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എന്‍.സി.ഡി കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

45000 രൂപയോളം വരുന്ന ഇതിന്റെ മരുന്നായ ആര്‍.ടി.പി.എ, കെ.എം.സി.എല്ലിലൂടെ വാങ്ങി ആശുപത്രികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെലി ന്യൂറോളജി വിഭാഗവുമായി ടെലി സ്‌ട്രോക്ക് പദ്ധതിയും പരീക്ഷിച്ചുവരുന്നുണ്ട്. സിയോതെറാപ്പി യൂണിറ്റുമായി ചേര്‍ന്ന് സ്‌ട്രോക്ക് റീ ഹാബിലിറ്റേഷന്‍ യൂണിറ്റുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട്. നാളിതുവരെ 26 രോഗികള്‍ക്ക് ടി.പി.എ ഉപയോഗിച്ചുളള ത്രോമ്പോളിസിസ് തെറാപ്പി നല്‍കുകയും പക്ഷാഘാതവിമുക്തരാക്കി ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരുന്നതിനും സാധിച്ചു. ഈ സാമ്പത്തികവര്‍ഷം ഇത് എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്നതായും ഇതിനുള്ള ബൃഹത് പദ്ധതിക്ക് ശ്രീ ചിത്ര ആശുപത്രിയുമായി ചേര്‍ന്നു രൂപം കൊടുത്തതായും മന്ത്രി അറിയിച്ചു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies