തൃശൂര്‍: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് ക്ഷേത്രം ഏറ്റെടുത്തത്. വലിയ പോലീസ് സന്നാഹത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തിയാണ് ഏറ്റെടുക്കല്‍നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികള്‍ ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.












