കാര്യവട്ടം: അനന്തപുരി ടീം ഇന്ത്യക്കൊപ്പം. ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്.
68 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് എട്ട് ഓവറില്‍ 61 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജസ്പ്രീത് ബുമ്ര, യശുവേന്ദ്ര ചഹല്‍ എന്നിവരുടെ കിടയറ്റ ബൗളിംഗാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
മഴയെ തുടര്‍ന്ന് എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. മാന്‍ ഓഫ് ദ മാച്ചും, മാന്‍ ഓഫ് ദ സിരീസും ജസ്പ്രീത് ബുമ്രയാണ്.
Discussion about this post