തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുരംഗം വിടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്.
പരിഗണനാ വിഷയങ്ങളില്‍ നിന്ന് കമ്മീഷന് വ്യതിചലിച്ചു. ആരോപണങ്ങള്‍ സരിതയുടെ കത്തില്‍ മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, പലരുടെയും മുഖംമൂടി പിച്ചിചീന്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സരിതാ നായര്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ നല്കാന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പാണ് ചെന്നിത്തല ആവശ്യം ഉന്നയിച്ചത്. അഡ്വ. ജോയി മുഖേനയാണ് ചെന്നിത്തല സമീപിച്ചതെന്നും സരിത പറഞ്ഞു.
Discussion about this post