തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ചു. രണ്ട് വര്‍ഷമാക്കി കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. മൂന്ന് വര്‍ഷമാണ് നിലവിലെ കാലാവധി.
നിലവിലെ ബോര്‍ഡ് നാളെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ്
ഈനടപടി. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുന്നതോടെ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സ്ഥാനം നഷ്ടമാകും. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിങ്ങ് ഫീസും ശമ്പളവും സര്‍ക്കാര്‍ നിശ്ചയിക്കാനും മന്ത്രിസഭാ യോഗത്തില്‍ തിരുമാനമായി.
അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറച്ചത് ഗൂഡാലോചനയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ശബരിമല തീര്‍ത്ഥാടനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഭരണ സമതിയെ പിരിച്ചുവിടുന്നത് തീര്‍ത്ഥാടനം അട്ടിമറിക്കാനാണ്.
മാര്‍ക്‌സിസ്റ്റ്, നിരീശ്വര വാദികളെ തിരുകി കയറ്റാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണിതെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. ഓര്‍ഡിനസ് ഗവര്‍ണ്ണര്‍ മടക്കണം. ശബരിമലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് വൃശ്ചികം 1 ന് പമ്പയില്‍ അയ്യപ്പ ഭക്ത ധര്‍ണ നടത്തുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു.
Discussion about this post