തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ അരക്കോടി രൂപ വിലമതിക്കുന്ന രത്‌നങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് തിരുച്ചെന്തൂര്‍ സ്വദേശി മുഹമ്മദ് സെയ്ദിനെയാണ് തമ്പാനൂര്‍ റയില്‍വെ പൊലീസ് പിടികൂടിയത്.
അനന്തപുരി എക്‌സപ്രസില്‍ തമ്പാനൂരില്‍ വന്നിറങ്ങിയ ഇയാളെ റയില്‍വെ പൊലീസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രത്‌നങ്ങള്‍ കണ്ടെത്തിയത്. വസ്ത്രങ്ങളിലെ പ്രത്യേക അറകളിലും ബാഗുകളിലുമായാണ് രത്‌നങ്ങള്‍ സൂക്ഷിച്ചിരുന്നത്. വജ്രം, വൈഡൂര്യം, മരതകം തുടങ്ങിയവ പിടിച്ചെടുത്തവയില്‍പെടുന്നു.
Discussion about this post