കൊച്ചി: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവര്‍ക്കായി ഏര്‍പ്പെടുത്തിയ ഓണം സമ്മാനമഴ പദ്ധതി വിജയികളെ തിരഞ്ഞെടുത്തു. അഞ്ച് പവന്‍ സ്വര്‍ണ്ണത്തിന്റെ ബമ്പര്‍ സമ്മാനം എറണാകുളം പനങ്ങാട് സ്വദേശിനിയായ വി ബിന്ദുവിനാണ് ലഭിച്ചത്. കൂപ്പണ്‍ നമ്പര്‍ 205414.
ജില്ലാടിസ്ഥാനത്തില്‍ നടത്തിയ നറുക്കെടുപ്പില്‍ ഓരോ പവന്‍ സ്വര്‍ണ്ണത്തിന് അര്‍ഹരായവരുടെ കൂപ്പണ്‍ നമ്പരുകള്‍. തിരുവനന്തപുരം 122962, കൊല്ലം 131204, പത്തനം തിട്ട 179018, ആലപ്പുഴ 221702, കോട്ടയം 172955, ഇടുക്കി 193141, എറണാകുളം 231508, ത്യശ്ശൂര്‍ 242020, പാലക്കാട് 262542, മലപ്പുറം 241805, കോഴിക്കോട്282224, വയനാട് 286706, കണ്ണൂര്‍ 298366, കാസര്‍ഗോഡ് 289640.
വിജയികള്‍ സപ്ലൈകോ ഹെഡ് ഓഫീസിലെ മാര്‍ക്കറ്റിംങ് വിഭാഗവുമായി (04842207925) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് സി.എം.ഡി മുഹമ്മദ്ഹനീഷ് അറിയിച്ചു.
കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് സി.എം.ഡിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സിനിമാ താരങ്ങളായ സരയു, വിനയ്‌ഫോര്‍ട്ട് എന്നിവരാണ് നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുത്തത്.
Discussion about this post