Wednesday, September 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍ക്കാരിന്റേത് തൊഴിലാളി സംരക്ഷണ നിലപാട്: മന്ത്രി ടി.പി. രാമകൃഷ്ണന്‍

by Punnyabhumi Desk
Nov 15, 2017, 05:50 pm IST
in കേരളം

തിരുവനന്തപുരം: സുപ്രീം കോടതി വിധിപ്രകാരം കേരളത്തില്‍ മദ്യശാലകള്‍ പൂട്ടേണ്ടിവന്നപ്പോഴും തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, ലേബലിംഗ് തൊഴിലാളികളുടെ അംഗത്വകാര്‍ഡ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധി പാലിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദൂരപരിധി സംബന്ധിച്ച വിധിയോടെ അതനുസരിച്ചുള്ള മദ്യഷാപ്പുകള്‍ പൂട്ടേണ്ടി വന്നപ്പോള്‍ മാനദണ്ഡപ്രകാരം മറ്റു സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളിലേക്ക് തൊഴിലാളികളെ പുനര്‍വിന്യസിച്ചാണ് അവരുടെ തൊഴില്‍ സംരക്ഷിച്ചത്. എല്ലാ ക്ഷേമനിധി ബോര്‍ഡുകളും വഴിയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അബ്കാരി ആക്ടില്‍ ഭേദഗതി വരുത്തി തൊഴിലാളി താത്പര്യം സംരക്ഷിക്കുന്ന മാറ്റങ്ങള്‍ വരുത്താനുള്ള നിലപാടുകളാണ് കൈക്കൊണ്ടുവരുന്നത്. ടോഡി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നിയമനിര്‍മാണത്തിന് കരട് തയാറായാല്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.

ലേബലിംഗ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് ഓണക്കാലത്തും മെച്ചപ്പെട്ട ആനുകൂല്യം സ്ഥിര ജീവനക്കാരാണോ, താത്കാലികക്കാരാണോ എന്ന് നോക്കാതെയാണ് നല്‍കിയത്. അബ്കാരിമേഖലയില്‍ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിയും വര്‍ധിപ്പിക്കാനുള്ള ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ലാപ്‌ടോപ് എന്നിവയും ലേബലിംഗ് തൊഴിലാളികളുടെ അംഗത്വ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണനാണയവിതരണവും അദ്ദേഹം നിര്‍വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.എം. സുധാകരന്‍, കേരള പ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.എസ്. ശശി, ഡയറക്ടര്‍ സി.കെ. രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. മണിശങ്കര്‍ സ്വാഗതവും ചീഫ് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ആര്‍. ബൈജു നന്ദിയും പറഞ്ഞു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies