പമ്പ: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, തുലാപ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. ജില്ലാ കളക്ടറുടെ ഒപ്പോടു കൂടിയ വിലവിവര പട്ടിക താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും സീല്‍ പതിച്ച് തീര്‍ഥാടന പാതയിലുള്ള എല്ലാ ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഈടാക്കുന്ന കടയുടമകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിലവിവരം ചുവടെ.
ഭക്ഷണ സാധനം, അളവ്, വില, സ്ഥലം (സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ, തുലാപ്പള്ളി) ക്രമത്തില്‍ :
ചായ 150 മില്ലി (സന്നിധാനം10 രൂപ, പമ്പ,നിലയ്ക്കല്‍,ളാഹ, തുലാപ്പള്ളി 9 രൂപ), കാപ്പി 150 മില്ലി (11,10), കടുംകാപ്പി/കടുംചായ 150 മില്ലി (8,7), ചായ/കാപ്പി മധുരം ഇല്ലാത്തത് 150 മില്ലി (9,8), ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി ബ്രൂ, നെസ്‌കഫേ, ബ്രാന്‍ഡഡ് 150 മില്ലി (14,13), ബോണ്‍വിറ്റ/ഹോര്‍ലിക്‌സ് 150 മില്ലി (15,14), പരിപ്പുവട 40 ഗ്രാം (11,10), ഉഴുന്നുവട 40 ഗ്രാം (11,10), ബോണ്ട 75 ഗ്രാം (9,8), ഏത്താക്ക അപ്പം (പകുതി ഏത്തക്ക) 50 ഗ്രാം (11,10), ബജി 30 ഗ്രാം (8,7), ദോശ ഒരെണ്ണം ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം (9,8), ഇഡ്ഡലി ഒരെണ്ണം ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം (9,8), ചപ്പാത്തി ഒരെണ്ണം 40 ഗ്രാം (9,8), പൂരി ഒരെണ്ണം 40ഗ്രാം (9,8), പൊറോട്ട ഒരെണ്ണം 50 ഗ്രാം (10,9), പാലപ്പം ഒരെണ്ണം 50 ഗ്രാം(9,8), ഇടിയപ്പം ഒരെണ്ണം 50 ഗ്രാം (9,8), നെയ് റോസ്റ്റ് 150 ഗ്രാം (38,35), മസാല ദോശ 200 ഗ്രാം (45,40), പീസ് മസാല 100 ഗ്രാം (22,20), കടലക്കറി 100 ഗ്രാം (22,20), കിഴങ്ങുകറി 100 ഗ്രാം ( 22,20), ഉപ്പുമാവ് 100 ഗ്രാം (22,20).
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) (60,55).
ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) (55, 50).
ആന്ധ്ര ഊണ് (60,55), വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം (60,55), കഞ്ഞി, പയര്‍, അച്ചാര്‍ ഉള്‍പ്പെടെ 750 മില്ലി (32,30), കപ്പ 250 ഗ്രാം (22,20), തൈര് സാദം (45,43), നാരങ്ങാ സാദം (43,40), തൈര് ഒരു കപ്പ് (12,10), വെജിറ്റബിള്‍ കുറുമ 100 ഗ്രാം (20,18), ഡാല്‍ കറി 100 ഗ്രാം (20,18), ടൊമാറ്റോ ഫ്രൈ 125 ഗ്രാം (30,28), പായസം 75 മില്ലി (15,12), ഒനിയന്‍ ഊത്തപ്പം 125 ഗ്രാം (55,50), ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം (55,50). മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ പരമാവധി ചില്ലറ വില്‍പ്പന വിലയ്ക്ക് ആയിരിക്കും ലഭ്യമാവുക.
Discussion about this post