ഇസ്ലാമാബാദ്: കാശ്‌മീര്‍ പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോവുക പ്രയാസമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ബോധ്യപ്പെടുത്തിയതായി പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഇന്ത്യയില്‍ വച്ച് ചര്‍ച്ച ചെയ്‌തതായും ഗിലാനി പറഞ്ഞു. ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2008ല്‍ ഈജിപ്തിലെ ഷറം അല്‍ ഷെയ്കിലും, 2009ല്‍ തിംഭുവില്‍ വച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരാന്‍ തീരുമാനിച്ചിരുന്നതായും ഗിലാനി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ചര്‍ച്ചകള്‍ക്കുള്ള ഒരു സുവര്‍ണാവസരമായാണ്, ലോകകപ്പ് സെമിഫൈനല്‍ മത്സരം കാണാനുള്ള മന്‍മോഹന്റെ ക്ഷണത്തെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ പാക് ഭരണാധികാരികള്‍ ക്രിക്കറ്റ് നയതന്ത്രത്തെ ഉപയോഗപ്പെടുത്തിയത് സംബന്ധിച്ച് ചോദ്യത്തിന് അത്തരം ഒരു താരതമ്യത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ഗിലാനിയുടെ മറുപടി.
Discussion about this post