തിരുവനന്തപുരം: മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ബന്ധിപ്പിച്ച് പ്രതികരിപ്പിക്കുന്ന രീതി ആവശ്യമാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് പ്രത്യേക സ്ഥലത്ത് വച്ചാണ്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവിടെ എത്തി പ്രതികരിക്കുക എന്നതാണ് രീതി. ഇവിടെ അനാവശ്യമായി തിരക്കുണ്ടാക്കി നിര്‍ബന്ധിച്ച് പ്രതികരണം നേടുകയാണ്. ഈ രീതി ആവശ്യമുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്വയം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് വളപ്പില്‍ മാധ്യമങ്ങളെ തന്റെ ഓഫീസ് ഇടപെട്ട് തടഞ്ഞുവെന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഫോണ്‍ കെണി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്‌പോള്‍ തിരക്ക് ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അല്ലാതെ സെക്രട്ടറിയേറ്റ് പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post