ശബരിമല: പമ്പാ നദിയില്‍ വസ്ത്രങ്ങളും അജൈവ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. 2011ലെ പോലീസ് നിയമത്തിലെ വകുപ്പ് 80, 1974ലെ ജലനിയമം വകുപ്പ് 24, സിആര്‍പിസി 133(1) എന്നിവ പ്രകാരമാണ് നിരോധനം. തീര്‍ഥാടകര്‍ പമ്പാ നദിയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത്, ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധവും നദി മലിനമാകുന്നതിന് കാരണവുമാകുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് മുന്‍നിര്‍ത്തിയാണ് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
Discussion about this post