തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും എം.ഡി.ഫിസിഷ്യന്‍ മെഡിക്കല്‍ ബിരുദം നേടിയ ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എം.ഡി.ഫിസിഷ്യന്‍ (ഇന്ത്യയിലെ എം.ബി.ബി.എസിനു തത്തുല്യം) ചേര്‍ത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ബോര്‍ഡിലും അപ്രകാരമേ പ്രദര്‍ശിപ്പിക്കാവൂ എന്നും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സ് രജിസ്ട്രാര്‍ അറിയിച്ചു. വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.
വിദേശ രാജ്യങ്ങളില്‍ നിന്നും മോഡേണ്‍ മെഡിസിനില്‍ എം.ബി.ബി.എസിനു തുല്യമായ എം.ഡി ഫിസിഷ്യന്‍ യോഗ്യത നേടിയ ഡോക്ടര്‍മാര്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എം.ഡി ഫിസിഷ്യന്‍ (ഇന്ത്യയിലെ എം.ബി.ബി.എസിനു തത്തുല്യം) എന്നു ചേര്‍ത്തിട്ടില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലില്‍ തിരികെ നല്‍കി അങ്ങനെ ഉള്‍പ്പെടുത്തണമെന്ന് അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ ഇപ്പോഴും അതു പാലിക്കാതെ തങ്ങളുടെ പേരിനൊപ്പം എം.ഡി.ഫിസിഷ്യന്‍ എന്നു മാത്രം പ്രദര്‍ശിപ്പിച്ച് സ്‌പെഷ്യല്‍ ലിസ്റ്റ് ഡോക്ടര്‍ എന്ന രീതിയില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post