Friday, October 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്‍. സി. സി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 28, 2017, 05:57 pm IST
in കേരളം

തിരുവനന്തപുരം: യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് എന്‍. സി. സി കൂടുതല്‍ പദ്ധതികളും പരിശീലന പരിപാടികളും ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍. സി. സി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക കാലത്തെ വിപത്തുകള്‍ നേരിടാന്‍ എന്‍. സി. സി പരിശീലനം ഉപകരിക്കും. രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയതയിലും അസഹിഷ്ണുതയിലും രാജ്യത്തെ ഉത്പതിഷ്ണുക്കള്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഇത്തരം വിപത്തുകളില്‍ യുവാക്കള്‍ പെട്ടുപോകാതെ സാഹോദര്യവും മാനവീയതയും വളര്‍ത്തിയെടുക്കാന്‍ എന്‍. സി. സിയ്ക്ക് സാധിക്കും. മയക്കുമരുന്നിനും ലഹരിക്കുമെതിരെ എന്‍. സി. സി നിലവില്‍ നടത്തുന്ന സാമൂഹ്യ ഇടപെടലുകള്‍ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള എന്‍. സി. സിയില്‍ വിദ്യാര്‍ത്ഥിനികളുടെ 42 ശതമാനം പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതിന് ആനുപാതികമായി വനിത ഓഫീസര്‍മാരുടെ എണ്ണവും വര്‍ദ്ധിക്കും. വയനാട് ജില്ലയിലെ മാനന്തവാടിയില്‍ 2018 ഏപ്രിലില്‍ ആരംഭിക്കുന്ന എന്‍. സി. സിയുടെ പുതിയ ബറ്റാലിയന്റെ പ്രവര്‍ത്തനം ആദിവാസി മേഖലയിലെ കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കേഡറ്റുകള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും നടന്നു. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജ് സ്‌ക്വാഡ്രണിലെ കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്. കേണല്‍ ദീനദയാലിന്റെ നേതൃത്വത്തില്‍ സീനിയര്‍ എന്‍. സി. സി കേഡറ്റുകളുടെ അശ്വാഭ്യാസം നടന്നു. കേരള എയര്‍വിംഗ് എന്‍. സി. സിയുടെ വിംഗ് കമാന്‍ഡര്‍ എസ്. കെ. മേനോന്റെ നേതൃത്വത്തില്‍ േൈമ്രകാലൈറ്റ് വിമാനം പുഷ്പവൃഷ്ടി നടത്തി.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies