തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. തമിഴ്നാട്ടിലെ കന്യാകുമാരിയിലും നാഗര്‍കോവിലിലും ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി.
ലക്ഷദ്വീപില്‍ ചുഴലിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുടാതെ തെക്കന്‍ തമിഴ് നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നില്‍കി. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.കൂടാതെ തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കും.
കനത്ത മഴയെത്തുടര്‍ന്ന് തുരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.ഇടുക്കി ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Discussion about this post