തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ മരണം സി ബി ഐ അന്വേഷിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ മരണവും ഷഹീര്‍ ഷൗക്കത്തലിയെന്ന വിദ്യാര്‍ഥിക്കു മര്‍ദനമേറ്റതും സംബന്ധിച്ച കേസുകളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജനുവരി ആറിനു വൈകിട്ടാണു ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍, അസി. പ്രഫ. സി.പി.പ്രവീണ്‍, പിആര്‍ഒ: സഞ്ജിത് വിശ്വനാഥന്‍, അസി. പ്രഫ. ദിപിന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
പ്രതിസ്ഥാനത്തുള്ള പാമ്പാടി കോളജ് അധികൃതരെ സഹായിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ജിഷ്ണുവിന്റെ കുടുംബം ഉയര്‍ത്തിയത്.
കേസ് അന്വേഷണം വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. തെളിവുകള്‍ നഷ്ടപ്പെടാന്‍ ഈ കാലതാമസം ഇടവരുത്തുമെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post