കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവരില്‍ 72 പേരെ കൂടി കോസ്റ്റ് ഗാര്‍ഡ് ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ഇവരുടെ ബോട്ടുകള്‍ കണ്ടെത്തിയത്. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ അഞ്ച് ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളതും ഒന്ന് കേരളത്തില്‍ നിന്നുള്ളതുമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകളില്‍ 58 പേരുണ്ട്. കേരളത്തില്‍ നിന്നുള്ള ബോട്ടുകളില്‍ 14 മത്സ്യതൊഴിലാളികളാണ് ഉള്ളത്.
കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് എത്തുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികള്‍ അറിയിച്ചു. ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ധനവും കോസ്റ്റ് ഗാര്‍ഡ് നല്‍കി. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ സ്വന്തം ബോട്ടുകളില്‍ നാട്ടിലേക്ക് മടങ്ങാനാണ് മത്സ്യതൊഴിലാളികളുടെ തീരുമാനം.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ ഇവരെ കണ്ടെത്തിയത്. ആറ് ബോട്ടുകള്‍ കൂടി കണ്ടെത്തിയെന്ന വാര്‍ത്ത തീരദേശത്ത് വലിയ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. കാറ്റില്‍ ദിശമാറിപ്പോയ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും നേവിയും തെരച്ചില്‍ ഇപ്പോഴും തുടരുന്നു.
Discussion about this post