തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-ടിക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം കൈരളി/നിള/ശ്രീ, ആലപ്പുഴ കൈരളി/ശ്രീ, ചേര്‍ത്തല കൈരളി/ശ്രീ, നോര്‍ത്ത് പറവൂര്‍ കൈരളി/ശ്രീ, തൃശൂര്‍ കൈരളി/ശ്രീ, കോഴിക്കോട് കൈരളി/ശ്രീ എന്നീ തീയേറ്ററുകളില്‍ ഡിസംബര്‍ 12 മുതല്‍ നടപ്പിലാക്കും.
പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനായി keralafilms.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം ടിക്കറ്റുകള്‍ ബുക്കുചെയ്യാം. ടിക്കറ്റ് റിസര്വ്വേഷന് സംബന്ധിച്ചുള്ള സാങ്കേതിക സഹായത്തിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ 0471 2773170 എന്ന നമ്പറിള് ബന്ധപ്പെടണം
Discussion about this post