മൂന്നാര്‍: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം തുടങ്ങി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. അതിര്‍ത്തി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്ക് ആശങ്കകളൊന്നും വേണ്ടെന്ന് സന്ദര്‍ശനത്തിനു മുന്‍പ് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടക്കമ്പൂരും വട്ടവടയും അടക്കമുള്ള മേഖലകള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.
അവിടെ താമസിക്കുന്നവര്‍ക്കും ആവശ്യമായ രേഖകള്‍ കൈവശമുള്ളവര്‍ക്കും ഇത് സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്നു പറഞ്ഞ മന്ത്രി ഉദ്യാനത്തിന്റെ സംരക്ഷണവും ജനങ്ങളുടെ ആശങ്കയകറ്റുകയെന്നതുമാണ് പ്രധാന ഉത്തരവാദിത്തമന്നും വ്യക്തമാക്കി.
പ്രദേശത്തെ വിഷയങ്ങളെക്കുറിച്ച് പഠിക്കാനും സ്ഥലത്തിന്റെ പ്രത്യേകത മനസിലാക്കാനും ധാരണയുണ്ടാക്കാനുമാണ് മന്ത്രിതല സംഘം ഇവിടെ സന്ദര്‍ശനം നടത്തുന്നതെന്നും ഇത് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും പറഞ്ഞ മന്ത്രി വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക ജനപ്രതിനിധികളുടെ അഭിപ്രായവും പരിഗണിക്കുമെന്നും ഇവരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു.
Discussion about this post