തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ ഗുണമേന്മയോടെ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന സപ്ലൈകോ ക്രിസ്തുമസ് മെട്രോഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബര്‍ 13) ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യ വില്പന നടത്തും. മേയര്‍ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും.
Discussion about this post