Wednesday, November 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആവാസില്‍ അംഗങ്ങളാവുക : മന്ത്രി ടി പി രാമകൃഷ്ണന്‍

by Punnyabhumi Desk
Dec 15, 2017, 05:48 pm IST
in കേരളം

തൃശൂര്‍: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളേയും അംഗങ്ങളാക്കാന്‍ തൊഴിലുടമകളും തൊഴിലാളി സംഘടനകളും മുന്‍കൈയ്യെടുക്കണമെന്ന് തൊഴില്‍ നൈപുണ്യഎക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളോ, തൊഴില്‍ ഉടമയോ പണം അടക്കേണ്ടതില്ലെന്നതാണ് ആവാസിന്റെ പ്രത്യേകതയെന്നും പേരും മറ്റ് വിവരങ്ങളും നല്‍കി രജിസ്ട്രര്‍ ചെയ്താല്‍ വിവിധ ആനുകൂല്യങ്ങളും തൊഴില്‍ സുരക്ഷിത്വവും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭ്യമാവും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച ആനുകൂല്യ വിതരണ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. ആവാസ് നിലവില്‍ വന്ന് നവംബറിനുളളില്‍ ഒരു ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ രജിസ്ട്രര്‍ ചെയ്തുവെന്നും ഡിസംബര്‍ അവസാനത്തോടെ അഞ്ച് ലക്ഷം പേരെ അംഗങ്ങളാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം കൂടിയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് തൊഴില്‍ മേഖലയില്‍ ആര്‍ജ്ജിച്ച സുരക്ഷിതത്വം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുമായി മുഴുവന്‍ ആളുകളും സഹകരിക്കണം മന്ത്രി അഭ്യര്‍ത്ഥിച്ചു. പതിനാറ് ക്ഷേമനിധി ബോര്‍ഡുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ എണ്ണം കുറച്ച് കൊണ്ടു വരാനാണ് സര്‍ക്കാറിന്റെ ശ്രമം.

അസംഘടിത മേഖലയ്ക്ക് മാത്രമായി ക്ഷേമനിധി രൂപീകരിച്ച് അസംഘടിത സ്വഭാവമുളള തൊഴില്‍ മേഖലകളെ അതില്‍ സംയോജിപ്പിക്കും. പരിസ്ഥിതിഖനന നിയന്ത്രണങ്ങള്‍ നിര്‍മ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരഹരിക്കാമെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ക്ഷേമനിധി പെന്‍ഷന്‍ തുക അറുനൂറില്‍ നിന്നും ആയിരത്തി ഒരു നൂറ് രൂയാക്കി സര്‍ക്കാര്‍ ഉയര്‍ത്തി. 2018 ല്‍ ഏപ്രിലില്‍ തുക 1200 രൂപയാകും.

ഓരോ വര്‍ഷവും 100 രൂപ വീതം വര്‍ദ്ധിക്കും വിധം ക്ഷേമനിധി പെന്‍ഷന്‍ സംവിധാനം പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ആനുകൂല്യങ്ങളും പെന്‍ഷനും മന്ത്രി ടി പി രാമകൃഷ്ണന്‍ വിതരണം ചെയ്തു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ആശംസകള്‍ നേര്‍ന്നു. വിവാഹധനസഹായ വിതരണവും മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്‌ട്രേഷന്‍ വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ വി ജോസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി കെ ഒ ജോര്‍ജ്ജ് സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എല്‍ എസ് ആരിഫ്‌ലാല്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies