ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. രാവിലെ 11ന് എഐസിസി ആസ്ഥാനത്തുനടന്ന ചടങ്ങില്‍ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ അധികാര രേഖ രാഹുലിനു കൈമാറി. അടുത്തമാസം ചേരുന്ന എഐസിസി പ്ലീനത്തിലാണ് രാഹുല്‍ പൂര്‍ണമായി ചുമതല ഏറ്റെടുക്കുന്നത്.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി എഐസിസി ആസ്ഥാനത്തിനു മുന്നില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതറിയും ആഘോഷങ്ങള്‍ നടത്തി. സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്േറയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
ഏറ്റവും അധികകാലം കോണ്‍ഗ്രസിന്റെ അധ്യക്ഷപദം വഹിച്ച അമ്മ സോണിയ ഗാന്ധിയില്‍ നിന്നാണ് രാഹുല്‍ പദവി ഏറ്റവാങ്ങുന്നത്. 1998 മുതല്‍ സോണിയയാണു പാര്‍ട്ടി അധ്യക്ഷ.
Discussion about this post